ജമ്മു: ജമ്മു കാഷ്മീരിലെ സൈനിക ക്യാന്പിൽ സൈനികൻ ജീവനൊടുക്കി. ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിനാലുകാരനായ അഗ്നിവീറാണ് ജീവനൊടുക്കിയത്.
ഗാർഡ് ഡ്യൂട്ടിയിലായിരുന്ന അഗ്നിവീർ സ്വയം വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ച സൈനികന്റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.